തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. ഗുണ്ടാ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. തിരുവനന്തപുരം ആറ്റുകാലിന് സമീപമാണ് സംഭവം.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുടിപ്പകയാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. ഗുണ്ടകളായ ബിജു, ശിവൻ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
















Comments