ന്യൂഡൽഹി: പാകിസ്താനിൽ ഹിന്ദു യുവതിയെ അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ. ദയ ഭേൽ എന്ന നാൽപതുകാരി പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കൊല്ലപ്പെട്ടത്.
”ഇതു സംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകൾ കാണാനിടയായി. കേസിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. ന്യൂനപക്ഷത്തിന്റെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കണമെന്ന് പാകിസ്താനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്.” വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
സ്തനങ്ങൾ ഛേദിച്ച് ചർമ്മം മുഴുവൻ ഉരിഞ്ഞെടുത്തായിരുന്നു അജ്ഞാതർ യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ നിന്ന് തല വേർപ്പെട്ട നിലയിലായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. സിന്ധ് പ്രവിശ്യയിലെ സിഞ്ചോരോ ടൗണിലായിരുന്നു സംഭവം. യുവതിക്ക് നാല് മക്കളാണുള്ളത്. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികളെ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.
Comments