തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങൾ ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകൾക്കുണ്ട്. ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനീയമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രീം കോടതി വിധിയെ എൻഎസ്എസ് സ്വാഗതം ചെയ്തും രണ്ട് പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം പാസ്സാക്കി.
Comments