കമ്പാല: ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് മരണം. കമ്പാലയിലെ ഫ്രീഡം സിറ്റി മാളിൽ പുതുവത്സരാഘോഷങ്ങൾക്കായി ജനങ്ങൾ ഒത്തു കൂടിയിടത്താണ് അപകടം നടന്നത്. വെടിക്കെട്ട് കാണുന്നതിന് അർദ്ധരാത്രിയിൽ ആളുകൾ പുറത്തേക്ക് ഓടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്.
തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേർ തൽക്ഷണം തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും കമ്പാല പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്തവരുൾപ്പെടെയാണ് മരിച്ചത്. സംഭവം നടന്നയുടനെ അടിയന്തര സേന സ്ഥലത്തെത്തി പരിക്കേറ്റവരെ അശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. മൃതദേഹങ്ങൾ സിറ്റി മോർച്ചറി മുലാഗോയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് കൈമാറുമെന്നും ഉഗാണ്ട പോലീസ് ഫോഴ്സ് വ്യക്തമാക്കി.
















Comments