കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ തൃശൂർ സ്വദേശിയായ തടവുകാരൻ പ്രമോദിന് പരിക്കേറ്റു. ഇയാളുടെ തലക്കാണ് പരിക്കേറ്റത്.ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘർഷം
തൃശൂർ എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള തടവുകാരായ ലാലു,അനൂപ്,അമൽ,വിജു എന്നിവർ ചേർന്ന് പ്രമോദിനെ മർദ്ദിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം.
പരിക്കേറ്റ തടവുകാരനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്കും മാറ്റി. സെൻട്രൽ ജയിൽ സുപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് എടുത്തു. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നത്.
Comments