ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. വിപണികളിൽ സബ്‌സിഡിയുളള ധാന്യങ്ങളുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്മയാണ് പ്രതിസന്ധിക്ക കാരണമെന്നാണ് സൂചന.
150 രൂപയുടെ വർധനവിന് ശേഷം 15 കിലോഗ്രാം ധാന്യം 2,050 രൂപയ്‌ക്കാണ് നിലവിൽ വിറ്റഴിയുന്നത്. രണ്ട് ആഴ്ചക്കിടെ 300 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. എന്നാൽ ഓപ്പൺ മാർക്കറ്റിൽ ഇതുവരെ വിലയിൽ വ്യത്യാസങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
എന്നാൽ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും രണ്ട് ദിവസത്തിനുളളിൽ മൂന്നാം തവണയാണ് ധാന്യവില കുതിച്ചുയർന്നിരിക്കുന്നത്. ധാന്യങ്ങളുടെ കുത്തനെയുള്ള വിലവർദ്ധനവാണ് തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയിൽ പാകിസ്താൻ നേരിടുന്ന പ്രധാന വെല്ലുവിളി. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലും പാകിസ്താൻ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
















Comments