തിരുവനന്തപുരം: ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളെ കരാട്ടെ ക്ലാസ്സിന് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും സർക്കാർ ബോർഡ് വെച്ച ഇന്നവോ ക്രിസ്റ്റ. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷിന്റെ മകളെയാണ് ഇത്തരത്തിൽ സർക്കാർ വാഹനത്തിലെത്തിക്കുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യപിതാവാണ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത്.
മരുതംകുഴി മീൻ മാർക്കറ്റ്, നന്ദാവനം എആർ ക്യാമ്പിലെ പോലീസ് ക്യാന്റീനിലും ആയുർവേദ കോളേജിലും തുടങ്ങി വിവിധയിടങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിയില്ലാത്ത സമയങ്ങളിൽ സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനം എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി നിരവധി പേർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കെഎൽ 01 ഡിസി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് നഗരത്തിലൂടെ യഥേഷ്ടം ഓടുന്നത്.
കഴിഞ്ഞ ദിവസം മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് സ്‌കൂൾ കലോത്സവത്തിൽ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് വാഹനം തലസ്ഥാന നഗരിയിൽ ഓടുന്നത്.സ സർക്കാർ വാഹനം ആദ്യം ശാസ്തതമംഗലത്ത് പികെ ശബരീഷ് താമസിക്കുന്ന ഫ്‌ളാറ്റിലേക്കായിരുന്നു. പിന്നീട് മന്ത്രി റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ ഔദ്യോഗിക യാത്രയ്‌ക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ സർക്കാർ കൊടുത്ത വാഹനം കവടിയാറും പിഎംജിയും കഴിഞ്ഞ് മുന്നോട്ട് പോയി ചെന്നെത്തിയത് പൊലീസ് ക്വാട്ടേഴ്‌സിനടുത്താണ്. വാഹനത്തിന്റെ പിറകിൽ നിന്ന് ശബരീഷിന്റെ ഭാര്യാ പിതാവ് പുറത്തിറങ്ങി. മുന്നിലെ സീറ്റിൽ നിന്ന് കരാട്ടെ യൂണിഫോം ധരിച്ച് ശബരീഷിന്റെ മകളുമിറങ്ങി.
സർക്കാർ അനുവദിക്കുന്ന വ്യക്തിക്ക് സ്വകാര്യ ആവശ്യത്തിന് പണമടച്ച് ഉപയോഗിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശബരീഷ് കോഴിക്കോട് ഉള്ളപ്പോഴാണ് ഭാര്യപിതാവ് സർക്കാർ വാഹനം കുടുംബ വാഹനം പോലെ ഉപയോഗിക്കുന്നത്.
















Comments