തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ നോര്‍വെ യാത്രയുടെ കണക്കുകള്‍ പുറത്ത്. 47 ലക്ഷം രൂപയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചെലവഴിച്ചത്. നോര്‍വേയിലെ ഇന്ത്യന്‍ എംബസിയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, കൊച്ചുമകന്‍, മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്‌മാന്‍ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ നോര്‍വേ മാതൃക പഠിക്കാനാണ് യാത്ര എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ സന്ദര്‍ശനത്തില്‍ ധാരണാ പത്രങ്ങള്‍ ഒന്നുംതന്നെ ഒപ്പിടാതിരുന്നത് ചോദ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ വിദേശയാത്ര നടത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബങ്ങളെയും യാത്രയില്‍ ഒപ്പം കൂട്ടിയതും ബിജെപിയും പ്രതിപക്ഷവും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യാത്രയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.
വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നോര്‍വേയിലെ ഇന്ത്യന്‍ എംബസി കണക്കുകള്‍ നല്‍കിയത്. മറ്റ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
















Comments