തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ വെങ്കിടങ്ങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കൈക്കൂലി പണം നൽകിയിരുന്നത് ഗൂഗിൾ പേ വഴി. ഇത്തരത്തിൽ പണം എത്തിച്ചു നൽകിയ ഏജന്റിനേയും വിജിലൻസ് അറസ്റ്റ് ചെയ്തു. മേച്ചേരിപ്പടി വലിയകത്ത് ഹാരിസാണ് പിടിയിലായത്. വെങ്കിടങ്ങിൽ ആധാരമെഴുത്ത് ഓഫീസിന്റെയും ഓൺലൈൻ സെന്ററിന്റെയും ഉടമയാണ് ഇയാൾ.
മച്ചേരിപ്പടി വേളി വീട്ടിൽ സുനീഷിൽ നിന്നും കൈക്കൂലി വാങ്ങിയതിന് വെങ്കിടങ്ങ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് അജികുമാർ രണ്ട് ദിവസം മുൻപ് അറസ്റ്റിലായിരുന്നു. ഭൂമിയുടെ കൈവകാവകാശ സർട്ടിഫിക്കറ്റ്, സ്‌കെച്ച് എന്നിവ അനുവദിച്ച് നൽകുന്നതിന് പകരമായാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനായ സുനീഷിൽ നിന്നും രണ്ട് ആഴ്ച മുൻപും അജികുമാർ 3000 രൂപ സ്വീകരിച്ചതായി കണ്ടെത്തിയത്. ഹാരിസാണ് അജികുമാറിന് ഗൂഗിൾ പേ മുഖേന സ്ഥിരമായി കൈക്കൂലി പണം എത്തിച്ചു നൽകിയിരുന്നത്.
Comments