കാലിനടിഭാഗം എപ്പോഴും തണുത്തുറഞ്ഞത് പോലെ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാലിനടിഭാഗം എപ്പോഴും തണുത്തുറഞ്ഞത് പോലെ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 05:18 pm IST
Facebook
Twitter
WhatsAppTelegram

സാധാരണയായി പനി രോഗലക്ഷണമാണ് എന്ന് പറയാറുണ്ട്. എന്നാൽ തണുപ്പും രോഗലക്ഷണമായാലോ..? ചിലരുടെ കാലുകളുടെ അടിഭാഗം എപ്പോഴും തണുപ്പുള്ളത് പോലെ തോന്നും. മിക്കവരിലും കാലാവസ്ഥ വ്യതിയാനമാകാം കാരണം. എന്നാൽ ചില അവസരങ്ങളിൽ തണുപ്പും രോഗ ലക്ഷണമാണ്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ തണുപ്പും ചൂടും ബാധിക്കുന്നത് കാലുകളെയാണ്. അതുകൊണ്ടാണ് തണുപ്പ് കാലത്ത് മിക്കവരും സോക്‌സ് ഇടുന്നത്.

പ്രമേഹം രോഗികളിൽ മുതൽ അനീമിയ രോഗികളിൽ വരെ കാലിന്റെ അടിഭാഗത്ത് തണുപ്പ് അനുഭവപ്പെടുന്നതാണ്. തണുത്ത പാദങ്ങൾ ചിലപ്പോൾ ചില ഗുരുതരമായ രോഗാവസ്ഥകളുടെ സൂചനയാണ്. പ്രമേഹം സങ്കീർണമായ അവസ്ഥയിലാണ് കാലിന് അടിഭാഗത്ത് പതിവിലധികം തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പിൽ ആരംഭിച്ച് പിന്നാലെ ഞരമ്പുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ പ്രമേഹ രോഗമില്ലാത്തവർക്ക് പെരിഫറൽ ന്യൂറോപതി പോലുള്ള രോഗാവസ്ഥകൾക്കുള്ള സാധ്യതയും വരാം. സ്വയം രോഗപ്രതിരോധ രോഗങ്ങൾ, മദ്യപാനം, വിറ്റാമിനുകളുടെ അഭാവം, അസ്ഥി-മജ്ജ തകരാറുകൾ, തൈറോയ്ഡ്, പരിക്കുകൾ, പലതരം മരുന്നുകൾ എന്നിവയൊക്കെ പെരിഫറൽ ന്യൂറോപതി രോഗങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്. പെരിഫറൽ ആർട്ടറി ഡിസീസ് ഉള്ളവർക്കും കാലിന് അടിയിൽ തണുപ്പ് അനുഭവപ്പെടാം. പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, കൊളസ്ട്രോൾ കൂടുതലുള്ളവർ, പ്രായമായവർ എന്നിവർക്ക് പെരിഫറൽ ആർട്ടറി ഡിസീസ് വരാനുള്ള സാധ്യതയേറെയാണ്. ഇത്തരം രോഗങ്ങളുള്ളവർ ജാഗ്രത പുലർത്തണം.

തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴും കാലിന് അടിയിൽ തണുപ്പ് അനുഭവപ്പെടാം. തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് ആവശ്യമായ അളവിൽ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ കാലുകൾക്കും പാദങ്ങൾക്കും തണുപ്പ് അനുഭവപ്പെടാം. വിളർച്ച ഉണ്ടാകുമ്പോഴും തണുപ്പ് തോന്നാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുന്നതിന് ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ പരാജയം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ പാദങ്ങളും കൈകളും തണുത്തിരിക്കും.

കൃത്യമായി രക്തചംക്രമണം നടന്നില്ലെങ്കിലും കാൽപാദങ്ങൾക്ക് തണുപ്പ് അനുഭവപ്പെടാം. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് രക്തയോട്ടം കൃത്യമായി നടക്കാത്തത്. രക്തചംക്രമണത്തിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളാണ് പലപ്പോഴും കാലിൽ തണുപ്പുണ്ടാക്കുന്നത്. അതിനാൽ തന്നെ കൊളസ്‌ട്രോൾ ഉള്ളവർ ശ്രദ്ധ പുലർത്തുക. മാനസിക സമ്മർദ്ദം വർദ്ധിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.അപകടകരമായ ഒരു അവസ്ഥയാണിത്. കാരണം സമ്മർദ്ദം വർദ്ധിക്കുമ്പോൾ രക്തത്തെ ശരീരം ഹൃദയത്തിലേക്ക് മാത്രമാണ് എത്തിക്കുന്നത്. ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. കൈകളിൽ നിന്നും കാലുകളിൽ നിന്നും രക്തം എത്താത്ത അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയിൽ കൈകാലുകളിൽ അമിതമായ തണുപ്പ് അനുഭവപ്പെടുന്നു.

തണുപ്പിനെ പ്രതിരോധിക്കുന്നതിനായി സോക്സ് ധരിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് കൂടാതെ ചെറിയ രീതിയിലുള്ള വ്യായാമം കാലിന് നൽകാം. കാൽ വലിച്ച് നീട്ടുകയോ ഇടക്കിടക്ക് ചലിപ്പിക്കുകയോ ചെയ്യുക. പുകവലി പോലുള്ള ശീലമുണ്ടെങ്കിൽ അത് നിർത്തേണ്ടതാണ്. കൊളസ്ട്രോൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗം തേടുക, സമ്മർദ്ദം കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇത് കൂടാതെ ഭക്ഷണത്തിൽ കൂടുതൽ അ
യൺ, വിറ്റാമിൻ ബി 12, ഫോളേറ്റ് എന്നിവ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.

Tags: coldleg
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies