മയോണൈസ് ഇഷ്ടപ്പെടുന്നവരാണ് ജങ്ക്ഫുഡ് പ്രേമികളായ മിക്കവരും. കുഴിമന്തിയോടൊപ്പവും അൽഫാമിനോടൊപ്പവും ഷവർമ്മയുടെ കൂടെയുമെല്ലാം നമുക്ക് മയോണൈസ് നിർബന്ധമാണ്. എന്നാൽ മയോണൈസ് തയ്യാറാക്കുന്നതിലോ സൂക്ഷിച്ച് വയ്‌ക്കുന്നതിലോ അൽപം അശ്രദ്ധയുണ്ടായാൽ ജീവൻ വരെ അപകടത്തിലായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മയോണൈസ് പാകം ചെയ്യുമ്പോഴും കഴിക്കാനിരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതെല്ലാമാണ്..
മയോണൈസ് തയ്യാറാക്കാൻ എടുക്കുന്ന മുട്ട ചെറുതായി ചൂടാക്കിയിതിന് ശേഷമാണ് അതിന്റെ വെള്ള ഉപയോഗിച്ച് മയോണൈസ് പാകം ചെയ്യുന്നത്. ശരിയായ വിധം വേവിക്കാത്ത മുട്ടയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ അതിൽ ബാക്ടീരിയ പെരുകാനുള്ള സാധ്യതയുണ്ട്.
ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നീ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രതിരോധ ശേഷി കുറവുള്ളവരിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലും ഇത് വലിയ കുഴപ്പം സൃഷ്ടിച്ചേക്കാം. ഒരുപക്ഷെ ശരീരത്തിന് അകത്തേക്ക് ബാക്ടീരിയ എത്തിയാൽ മരണം പോലും സംഭവിക്കാമെന്നും ഡോക്ടർമാർ പറയുന്നു. മയോണൈസ് സാധാരണ ഊഷ്മാവിൽ പരമാവധി ഒരു മണിക്കൂർ മാത്രമേ സൂക്ഷിക്കാൻ സാധിക്കൂവെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
Comments