കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ ട്രെയിലർ പുറത്തു വിട്ടു. സാമന്ത, ദേവ് മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുന്നത്. ചിത്രം 3ഡി ദൃശ്യ ഭംഗിയോടെയും റിലീസ് ചെയ്യും. ഫെബ്രുവരി 17-നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ഗംഭീര ട്രെയിലറാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്.
മണി ശർമ്മ സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവീൺ പുടിയാണ്. ഛായാഗ്രഹണം- ശേഖർ വി ജോസഫ്, കലാസംവിധാനം- അശോക്, വിഎഫ്‍എക്സ്- അളകസാമി മയൻ, വരികൾ- ചൈതന്യ പ്രസാദ്, ശ്രീമണി, നൃത്തസംവിധാനം-രാജു സുന്ദരം, സംഘട്ടനം-വെങ്കട്, കിംഗ് സോളമൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
















Comments