ഇൻഡോർ : പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രവാസികളെ ഞാൻ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായാണ് കാണുന്നത്. നിങ്ങൾ എല്ലാവരും രാഷ്‌ട്രദൂതരാണ്. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നിങ്ങളുടെ പങ്ക് വൈവിധ്യമാണ്. മേക്ക് ഇൻ ഇന്ത്യ, യോഗ, കരകൗശല വ്യവസായം എന്നീ നിലകളിൽ പ്രവാസികളുടെ പങ്ക് വൈവിധ്യപൂർണമാണ്. ഇന്ന് ഭാരതത്തെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ലോകരാഷ്‌ട്രങ്ങൾ നോക്കി കാണുന്നത്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ട്. ‘ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പറഞ്ഞത്.
Addressing the Pravasi Bharatiya Divas Convention in Indore. The Indian diaspora has distinguished itself all over the world. https://t.co/gQE1KYZIze
— Narendra Modi (@narendramodi) January 9, 2023
‘വസുദൈവ കുടുംബക’മെന്ന ആശയം ഓരോ ഇന്ത്യക്കാരന്റെയും ആത്മാവിൽ ദൃശ്യമാകുന്നു. ഇന്ത്യയുടെ ശബ്ദം ലോക വേദിയിൽ ശ്രദ്ധയാകർശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജി20-യുടെ ആതിഥേയത്വം ഇന്ത്യയ്‌ക്ക് വഹിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പരാമർശിച്ചു. കേവലം നയതന്ത്ര പരിപാടി എന്നതിലുപരി ജനങ്ങളുടെ പങ്കാളിത്തവും ഉൾപ്പെടുത്തി ജി20-യെ ബൃഹത്ത് പരിപാടിയാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രവാസി ഭാരതി ദിവസ് വിവിധ തരത്തിൽ വേറിട്ടു നിൽക്കുന്നുവെന്നും രാജ്യം അമൃത കാലത്തിലേക്ക് ചുവടുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഗോള ക്രമങ്ങളിൽ പങ്കാളിയായിരുക്കുവെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രമേയം. ഗയാന പ്രസിഡന്റ് ഡോക്ടർ മുഹമ്മദ് ഇർഫാൻ അലിയായിരുന്നു ചടങ്ങിന്റെ മുഖ്യ അതിഥി. അമൃത കാലത്തിൽ ഇന്ത്യയ്‌ക്കു വേണ്ടിയുളള വിശ്വസ്തരായ പ്രവാസികളുെട പുരോഗമനമാണ് പരിപാടിയുടെ ഇതിവൃത്തം. നാളെ സമ്മേളനത്തിന്റെ സമാപന വേളയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നേതൃത്വം വഹിക്കും.
















Comments