ഗാന്ധിനഗർ: ഒടുവിൽ ജാംനഗർ വിമാനത്താവളത്തിൽ നിന്നും ആശ്വാസ വാർത്ത. ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയ വിമാനത്തിൽ സംശയസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന അസൂർ എയർബസ് വിമാനമാണ് ബോബ് ഭീഷണിയെ തുടർന്ന് ജാംനഗറിൽ ഇറക്കിയത്.
വിമാനം ഇറങ്ങിയതിന് പിന്നാലെ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളമാണ് പരിശോധന നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ദേഹ പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ജാംനഗർ വിമാനത്താവള ഡയറക്ടർ അറിയിച്ചു.
തിങ്കാളാഴ്ച വൈകുന്നേരം ഗോവയിൽ എത്തേണ്ട വിമാനമാണ് ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ഇത്തരത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് വിമാനം ഇറങ്ങുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പോലീസിന്റെ അകമ്പടിയോടെ സുരക്ഷാ ഏജൻസികൾ വിമാനത്താവളം വളഞ്ഞിരുന്നു. 236 യാത്രക്കാരും 8 ജീവനക്കാരുമാണ്് വിമാനത്തിൽ ഉണ്ടായിരുന്നത്. സുരക്ഷാ ഏജൻസികൾ യാത്രക്കാരുടെ വിവരങ്ങളും ഇപ്പോഴും പരിശോധിച്ച് വരികയാണ്.
















Comments