ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശമാകെ അതീവ സുരക്ഷയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ എൻഐഎയും പോലീസും കൂടിച്ചേർന്നാകും അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ജമ്മുവിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അമിത് ഷാ രജൗരിയിൽ എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം ബന്ധുക്കളെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
ജനുവരി 1,2 തിയതികളിലാണ് രജൗരിയിൽ ഇരട്ട സ്‌ഫോടനം നടന്നത്. പുതുവത്സര ദിനത്തിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. പിറ്റേദിവസം ഐഇഡി സ്‌ഫോടനത്തിലൂടെയാണ് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടത്.
Comments