ലക്നൗ: മകര സംക്രാന്തിയുടെ പുണ്യത്തിൽ ഗംഗ സ്നാനം ചെയ്ത് ഭക്തർ. വാരണാസിയിലെ വിവിധ സ്നാനഘട്ടങ്ങളിലാണ് ആയിരങ്ങൾ പുണ്യ സ്നാനത്തിനായി എത്തിയത്. ഹിന്ദു വിശ്വാസ പ്രകാരം സൂര്യഭഗവാന്റെ ആദ്യകിരണങ്ങൾ ഏറ്റുവാങ്ങികൊണ്ടുള്ള സ്നാനം, ഐശ്വര്യ പൂർണ്ണമായ ആരംഭമായാണ് കരുതുന്നത്.
മകര സംക്രാന്തിയൊടനുബന്ധിച്ച് സ്നാന ഘട്ടങ്ങളിൽ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയത്. ഭാരതമെമ്പാടും ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. മകരസംക്രാന്തി മലയാളികൾ മകര വിളക്കായി ആഘോഷിക്കുമ്പോൾ ഉത്തർ പ്രദേശിൽ ഖിച്ഡിയായാണ്
ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള സൂര്യ ഭഗവാന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകര സംക്രാന്തി. നീണ്ട ശീതകാല മാസങ്ങളുടെ അവസാനവും വസന്തകാലത്തിന്റെ തുടക്കമായും ഈ ദിനത്തെ കണക്കാക്കുന്നു. പുതിയ വിളവെടുപ്പ് കാലത്തിന്റെ തുടക്കം കൂടിയാണിത്. ഭൂമിയിലെ സർവ്വ ഐശ്വര്യത്തിനും നിദാനമായ സൂര്യഭഗവാന് നന്ദി പ്രകാശിപ്പിക്കുന്ന ദിനമായും ഭക്തർ മകര സംക്രാന്തിയെ കരുതുന്നു.
Comments