ഇന്നത്തെ കാലത്ത് ഒരാൾ താൻ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാളെ കണ്ടാൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും. ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ ഷെയർ ചെയ്യും. ആർആർആർ സംവിധായകൻ എസ് എസ് രാജമൗലിയും സംഗീത സംവിധായകൻ കീരവാണിയും സ്റ്റീവൻ സ്പിൽ ബർഗ്ഗിനെ കണ്ടു മുട്ടിയപ്പോൾ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. ‘ഐ ജസ്റ്റ് മെറ്റ് ദി ഗോഡ്’ എന്ന അടികുറിപ്പോടെയാണ് രാജമൗലി ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിലാണ് മൂവരും കണ്ടുമുട്ടിയത്. സ്റ്റീവൻ സ്പിൽ ബർഗ്ഗിനെ ഇന്ത്യൻ സ്പിൽ ബർഗ്ഗ് കണ്ടുമുട്ടിയെന്നാണ് ആരാധകർ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബർഗിനെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ‘ദ ഫാബെൽമാൻഡ്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ജാസ്, ദ എക്ട്ര ടെറസ്ട്രിയൽ, ജുറാസിക് പാർക്ക് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ സ്റ്റീവൻ സ്പിൽബെർഗ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന സംവിധായകരിൽ ഒരാളാണ്.
എസ് എസ്. രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’ എന്ന തെലുങ്ക് സൂപ്പർഹിറ്റ് സിനിമയിലെ ‘നാട്ടു നാട്ടു…’ ഹോളിവുഡിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയത്. ചന്ദ്രബോസ് രചിച്ച ഗാനം എം എം കീരവാണിയാണ് സംഗീത സംവിധാനം ചെയ്തത്.
















Comments