ചെന്നൈ: സ്റ്റാലിൻ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം സഭയില്‍ പൂര്‍ണമായി വായിച്ചിച്ചില്ലെന്ന് ആരോപിച്ച് തമിഴ്നാട് ഗവർണർ ആര്‍.എന്‍ രവിയ്‌ക്കെതിരെ വിവാദ പരാമർശവുമായി ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തി. നിയമസഭാ പ്രസംഗത്തിൽ അംബേദ്കറുടെ പേര് പറയാൻ ഗവർണർ മടി കാണിച്ചാൽ അദ്ദേഹത്തെ ആക്രമിക്കാൻ തനിക്ക് അവകാശമുണ്ടെന്നും പ്രസംഗം വായിക്കാൻ മടി ആണെങ്കിൽ തീവ്രവാദികളെ അയച്ച് കൊലപ്പെടുത്തുമെന്നും ഡിഎംകെ നേതാവ് ഭീഷണി മുഴക്കി.
‘സർക്കാർ തയ്യാറാക്കിയ പ്രസംഗമല്ല ഗവർണർ നടത്തിയത്. നിയമസഭാ പ്രസംഗത്തിൽ അംബേദ്കറുടെ പേര് പറയാൻ ഗവർണർ വിസമ്മതിച്ചാൽ എനിക്ക് അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ അവകാശമില്ലേ?. ഗവർണർക്ക് തമിഴ്നാട് സർക്കാർ തയ്യാറാക്കിയ പ്രസംഗം വായിക്കാൻ താൽപ്പര്യമില്ലെങ്കിൽ കശ്മീരിലേയ്‌ക്ക് പൊയ്‌ക്കോളൂ. അവിടെ ഞങ്ങൾ നിങ്ങൾക്കെതിരെ തീവ്രവാദികളെ അയയ്‌ക്കും. അവർ നിങ്ങളെ വെടി വച്ചു കൊല്ലും’ എന്നാണ് ആര്‍.എന്‍ രവിയ്‌ക്കെതിരെ ശിവാജി കൃഷ്ണമൂർത്തി പ്രസംഗിച്ചത്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെയും ഡിഎംകെ നേതാവ് അപകീർത്തിപരമായ പരാമർശം നടത്തി.
അതേസമയം, ഗവർണർക്കെതിരെ ഡിഎംകെയും സ്റ്റാലിൻ സർക്കാരും സ്വീകരിക്കുന്ന സമീപനങ്ങൾക്കെതിരെ ബിജെപി രംഗത്തു വന്നു. ഡിഎംകെ പാർട്ടിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് സംശിയിക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി യൂണിറ്റ് വൈസ് പ്രസിഡന്റ് നാരായണ തിരുപ്പതി പറഞ്ഞു. ‘ഇത് ഡിഎംകെയുടെ സംസ്‌കാരമാണ്. കഴിഞ്ഞ 60 വർഷമായി അവർ അസഭ്യവും വൃത്തികെട്ടതുമായ ഭാഷയാണ് ഉപയോഗിക്കുന്നത്. അത് ഡിഎംകെയുടെ ഡിഎൻഎയിൽ ഉണ്ട്. ശിവാജി കൃഷ്ണമൂർത്തിയും ആർഎസ് ഭാരതിയും ഗവർണർ ആർഎൻ രവിയെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഡിഎംകെയ്‌ക്ക് തീവ്രവാദികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം’ എന്നും നാരായണ തിരുപ്പതി പ്രതികരിച്ചു.
















Comments