സൈബർ ആക്രമണങ്ങൾക്ക് ഇരകളാകുന്നവരാണ് സിനിമാ മേഖലയിലെ മിക്കവരും. കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദ്രർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതതരായത്. ഇരുവരുടെയും വിവാഹം ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു.
പണത്തിന് വേണ്ടിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം ചെയ്തതെന്നായിരുന്നു പ്രധാന ആക്ഷേപം. ഇപ്പോഴിതാ വീണ്ടും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്.
ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ആരോപണങ്ങൾ പൊട്ടിപുറപ്പെട്ടത്. ‘We are not made for each other,We are mad for each other’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും പണത്തിന് ഹൃദയത്തെ ചേർത്തുവെയ്‌ക്കാൻ കഴിയുമെന്നുമാണ് കമന്റുകൾ ഉയർന്നത്. പണത്തിന്റെ ശക്തിയാണ് ഇവരുടെ ജീവിതം, വിവാഹമോചനത്തിന് ശേഷം വലിയ തുക ജീവനാംശം വാങ്ങാമെന്നും ചിലർ പോസ്റ്റിന് കമന്റ് ചെയ്തു. ഇതേ അടിക്കുറിപ്പോടെ ചിത്രം നടിയും പങ്കുവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് പിന്നാലെ മഹാലക്ഷ്മി ചിത്രം ഒഴിവാക്കി.
തമിഴകത്തെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷൻസിന്റെ ഉടമസ്ഥനാണ് രവീന്ദർ. അവതാരകയായി എത്തിയ മഹാലക്ഷ്മി ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘വാണി റാണി’, ‘ഓഫീസ് ചെല്ലമേ’, ‘ഉതിരിപ്പൂക്കൾ’ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകൾ. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
















Comments