മലപ്പുറം: ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ പാൻമസാല പിടികൂടി. എടപ്പാളിൽ പ്രവർത്തിക്കുന്ന ബിസ്‌ക്കറ്റ് ഗോഡൗൺ മറയാക്കിയാണ് പാൻമസാല കടത്താനുള്ള ശ്രമം നടന്നത്. ഒന്നര ലക്ഷത്തോളം പാൻമസാല പാക്കറ്റുകളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
സംഭവത്തിൽ അലി, ഷമീർ, രമേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. എടപ്പാൾ വട്ടംകുളത്തെ ഗോഡൗണിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ എത്തിയത്. രണ്ട് ലോറികളിലാണ് ലഹരിവസ്തുക്കൾ ഗോഡൗണിലേക്ക് കൊണ്ടുവന്നത്. ഈ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് ഉത്തരമേഖല കമ്മീഷണറുടെ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാൻമസാലവേട്ടയാണ് മലപ്പുറത്ത് നടന്നതെന്ന് എക്‌സൈസ്- ഇന്റലിജൻസ് സംഘം പറയുന്നു.
Comments