മുംബൈ: വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് മുംബൈയിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്തത് 2 ലക്ഷത്തോളം പേർ. ‘യാത്രാ മഹോത്സവ’ത്തിന്റെ അവസാന ദിനമായ ഇന്ന് ബുൽധാന ജില്ലയിൽ നടന്ന പരിപാടിയിൽ ഭക്തജന പ്രവാഹമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-നാണ് യാത്ര മഹോത്സവ് ആരംഭിച്ചത്.
ചടങ്ങിൽ 100 ട്രാക്ടറുകളിലായി അമ്പതിതായിരം കിലോ പ്രസാദമാണ് ഭക്തർക്ക് നൽകിയത്. പരിപാടി വിജയകരമാക്കാൻ സംഘാടകരായി നേതൃത്വം വഹിച്ചത്
4,000-ത്തോളം സ്ത്രീകളും പുരുഷന്മാരുമാണ്.
53 വർഷത്തോളം പഴക്കമുളള സ്വാമി വിവേകാനന്ദ ആശ്രമം ‘ഹൈവ ആശ്രമം’ എന്നും അറിയുപ്പെടുന്നുണ്ട്. എല്ലാവർഷവും ആഘോഷമായി കൊണ്ടാടുന്ന വിവേകാനന്ദ ജന്മോത്സവ പരിപാടിയിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുക്കുന്നത്.
















Comments