കോഴിക്കോട്: ജനവാസമേഖലയിൽ പെരുമ്പാമ്പിൻ കൂട്ടത്തെ കണ്ടെത്തി. കോഴിക്കോട് പള്ളിക്കണ്ടിയിലാണ് സംഭവം. അഞ്ച് പെരുമ്പാമ്പുകളാണ് ഒരേസ്ഥലത്തുണ്ടായിരുന്നത്.
വിവാദമായ കോതി മാലിന്യപ്ലാന്റ് നിർമ്മിക്കാൻ പോകുന്ന സ്ഥലത്ത് നിന്നാണ് പാമ്പുകളെ നാട്ടുകാർ കണ്ടെത്തിയത്. കല്ലായ് പുഴയോട് ചേർന്ന സ്ഥലമാണിത്.
പാമ്പുകളെ കണ്ടെത്തിയതിന് പിന്നാലെ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പുകളെ പിടികൂടി മാത്തോട്ടം മേഖലയിലേക്ക് മാറ്റി.
Comments