കണ്ണൂർ: മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.
വയറുവേദനയും ഛർദ്ദിയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഏഴ് കുട്ടികളിൽ ഒരാളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമായിരുന്നു എല്ലാവരും കഴിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിലവിൽ ആശുപത്രിയിലുള്ള കുട്ടികൾ നിരീക്ഷണത്തിലാണ്. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഉടൻ ഡിസ്ചാർജ് ചെയ്തേക്കും.
Comments