തൃശൂർ: ഷവർമ കഴിച്ച ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മറ്റത്തൂർ മൂന്നുമുറിയിൽ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചവരാണ് ആശുപത്രിയിലായത്.
നാല് പേർ എറണാകുളം അപ്പോളോ ആശുപത്രിയിലും രണ്ട് പേർ കൊടകരയിലെ ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്. ശനിയാഴ്ചയാണ് ഇവർ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചത്.
കണ്ണൂരിൽ മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിലായിരുന്നു. ഏഴ് കുട്ടികളാണ് ആശുപത്രിയിലായത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
















Comments