ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാൻസിൽ അന്തരിച്ചു. 119 വയസ്സ് തികയുന്നതിന് ഒരു മാസം മുൻപാണ് ലൂസിൽ റാൻഡൺ അന്തരിച്ചത്. കന്യസ്ത്രിയായതിന് ശേഷം സിസ്റ്റർ ആൻഡ്രി എന്നാണ് ഇവർ അറിയപ്പെട്ടത്.
ഫ്രാൻസിലെ ടൗലോൺ പട്ടണത്തിലെ റിട്ടയർമെന്റ് ഹോമിലാണ് ഇവർ കഴിഞ്ഞിരുന്നത്. 1904 ൽ ഫ്രബ്രുവരി 11ന് തെക്കൻ ഫ്രാൻസിലാണ് ലൂസിൽ റാൻഡൺ ജനിച്ചത്. 1944-ലാണ് കന്യസ്ത്രിയായി മാറിയത്. ഉറക്കത്തിനിടയിൽ ആയിരുന്നു മരണം സംഭവിച്ചതെന്ന് ഇവരുടെ വക്താവ് അറിയിച്ചു.
ജെർണിറ്റോളജി റിസർച്ച് ഗ്രൂപ്പിന്റ് കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ലൂസിൽ റാൻഡൺ . കഴിഞ്ഞ വർഷം കോവിഡ് ബാധിതയായെങ്കിലും രോഗത്തെ വിജയകരമായി അതിജീവിക്കാൻ ഇവർക്ക് സാധിച്ചിരുന്നു ലൂസിൽ റാൻസണിന്റെ 118ാം പിറന്നാളിന് . ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ആശംസ അറിയിച്ചിരുന്നു.
Comments