പത്തനംതിട്ട: ഭക്ഷ്യസുരക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അലംഭാവം തുടരുന്നു. ശബരിമലയിൽ അരവണ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെയെന്ന് റിപ്പോർട്ട്. അരവണ ബോട്ടിലുകൾ നിയമം അനുശാസിക്കുന്ന രേഖപ്പെടുത്തലുകളില്ലാതെത്തതാണ് വിൽക്കുന്നത്.
ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമ്പോഴാണ് സർക്കാർ വകുപ്പിന്റെ ഇത്തരത്തിലുള്ള നിയമലംഘനം. അടുത്തിടെയാണ് ശബരിമല അരവണയിലെ ഏലക്കയിൽ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഏലയ്ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്തിതരുന്നു. ഇതിന് പിന്നാലെയാണ് അരവണ വിതരണം പുഃനരാംഭിച്ചത്.
Comments