വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് ഇന്ന് മുതൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്. ഏകദേശം 5 ശതമാനം ആളുകളെ അതായത് 11,000 പേരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നത്.
ബുധനാഴ്ചയോടു കൂടി ഹ്യൂമൻ റിസ്സോഴ്സ്, എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ നിന്നായി ആയിരം ജീവനക്കാരുടെ തസ്തികയാണ് വെട്ടിക്കുറക്കുന്നത്. ആമസോൺ, മെറ്റ എന്നീ കമ്പനികളുടെ ഡിമാന്റ് കുറയുന്നത് സാമ്പത്തികമായി വീഴ്ചയുണ്ടാക്കുന്നുണ്ട്. യുഎസ് സാങ്കേതിക വിഭാഗം കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും വലിയ പിരിച്ചു വിടൽ ആയിരിക്കുമിതെന്നാണ് റിപ്പോർട്ട്.
ജൂൺ 30 വരെയുളള രേഖകൾ പ്രകാരം 2,21,000 മുഴുവൻ സമയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. 1,22,000 തൊഴിലാളികൾ യുഎസിലും 99,000 ജീവനാക്കാർ അന്താരാഷ്ട്ര തലത്തിലുമാണ് ഉണ്ടായിരുന്നത്. ഇതിൽ മൈക്രോസോഫ്റ്റ് ക്ലൗഡ് യൂണിറ്റിൽ വളർച്ചാ നിരക്കിന്റെ കാര്യത്തിൽ സമ്മർദ്ദം അനുഭവിച്ചിരുന്നു. വിപണിയിലെ പല മാന്ദ്യങ്ങളും പ്രതികൂലമായി ബാധിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ കമ്പനി വിവിധ വിഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. തുടർന്ന് ഒക്ടോബറിൽ 1,000 ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു. നിലവിൽ കമ്പനി വലിയ തോതിലുളള സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ ് പുതിയ പോളിസി രൂപീകരിക്കുന്നത്.
വരാനിരിക്കുന്ന രണ്ട് വർഷം കമ്പനിയെ സംബന്ധിച്ച് വലിയ വെല്ലു വിളിയാണ് നേരിടാനുളളതെന്നാണ് സിഇഒ സത്യ നദെല്ല പറഞ്ഞത്.
Comments