ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കാൻ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രതിയും. ഇതിന് പിന്നാലെ കത്വ ബലാത്സംഗക്കേസ് വാദിക്കുന്ന അഭിഭാഷകയും ജമ്മു കശ്മീരിലെ കോൺഗ്രസ് വക്താവുമായ ദീപിക പുഷ്‌കർ നാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചു.
2018-ൽ ജമ്മു കശ്മീരിൽ നടന്ന കത്വ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ചൗധരി ലാൽ സിംഗിനെ ജോഡോ യാത്രയിൽ ഉൾപ്പെടുത്തിയത് വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കത്വ ബലാത്സംഗ കേസ് വാദിക്കുന്ന അഭിഭാഷകയും കോൺഗ്രസ് വക്താവുമായ ദീപിക പുഷ്‌കർ നാഥാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അവർ രാജി പ്രഖ്യാപിച്ചത്. പ്രതികളെ സംരക്ഷിക്കാൻ ജമ്മു കശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിക്കുകയും ബലാത്സംഗക്കാരുടെ ഒപ്പം നിൽക്കുകയും ചെയ്ത ആളാണ് ചൗധരി ലാൽ സിംഗ്. അത്തരത്തിലൊരാളുമായി വേദി പങ്കിടാൻ താത്പര്യമില്ല എന്നാണ് ദീപിക ട്വിറ്ററിൽ കുറിച്ചു.
ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാൽ സിംഗ്. കത്വ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക് ചൗധരി ലാൽ സിംഗിനൊപ്പം നടക്കാനാവില്ലെന്ന് അറിയിച്ചാണ് ദീപിക ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്. കശ്മീരിൽ നിന്ന് രണ്ട് തവണ എംപിയും മൂന്ന് തവണ എംഎൽഎയുമായിരുന്നു ലാൽ സിംഗ്.
















Comments