സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറിയ മദ്ധ്യവയസ്കനു പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അകത്ത് കയറിയതോടെ ഓട്ടോമാറ്റിക് വാതിലുകൾ അടയുകയായിരുന്നു. ഇതോടെ ഇയാൾ ട്രെയിനിന് അകത്തു കുടുങ്ങി. ആകെ പരിഭ്രാന്തപ്പെട്ട മദ്ധ്യവയസ്കൻ കതക് തുറക്കാൻ ശ്രമിക്കുന്നതും ടിക്കറ്റ് കളക്ടർ (ടിസി) സമീപം എത്തി കാര്യം തിരക്കുന്നതുമായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
Crazy selfie 🤳 enthusiasm 😄😄
Doors closed, he had to travel 200 kms due to selfieA suggestion to @SCRailwayIndia @RailMinIndia; implementing Public Address system about doors closing in xx time could be a helpful feature for actually boarding passengers with luggage, etc. pic.twitter.com/obuidVjXia
— Vijay Gopal (@VijayGopal_) January 17, 2023
വാതിൽ തുറക്കാൻ ശ്രമിക്കുന്ന വ്യക്തിയോട് ഡോറുകൾ ഓട്ടോമാറ്റിക് ആണെന്നും തുറക്കാൻ സാധിക്കില്ലെന്നും ടിസി പറയുന്നു. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് അകത്തു കയറിയതെന്നും, ഇറങ്ങാൻ അനുവദിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ‘വാതിൽ പൂട്ടിക്കഴിഞ്ഞാൽ, അത് തുറക്കാൻ കഴിയില്ല… അത് ഓട്ടോമാറ്റിക് ആണ്. ട്രെയിനിനുള്ളിൽ സെൽഫി എടുക്കാൻ കയറിയതാണെന്നോ? നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?’ എന്ന് ടിസി മദ്ധ്യവയസ്കനോട് ചോദിക്കുന്നത് വീഡിയോ കാണാം.
Welcome to East Godavari .
Telugu Uncle got onto the Vande Bharat train in Rajamundry to take a picture and the automatic system locked the doors once the train started moving. 😂😂😂Loving the way the T.C. says "Now next is Vijayawada only" 😂😂😂😂 pic.twitter.com/mblbX3hvgd
— Dr Kiran Kumar Karlapu (@scarysouthpaw) January 17, 2023
രാജമുണ്ട്രിയിൽ വച്ചാണ് ട്രെയിനിൽ ഇയാൾ കയറിയത്. ഇറങ്ങാൻ പരിഹാരം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ച വ്യക്തിയോട്, ‘ഇനി ഇപ്പോൾ വിജയവാഡയിൽ മാത്രമേ ഇറങ്ങാൻ കഴിയൂ. രാജമുണ്ട്രിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് വിജയവാഡ. കയറിയതല്ലേ, ഇനി യാത്ര ആസ്വദിച്ചു കൊള്ളൂ’ എന്നും ടിസി പറയുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ മൃദുവായി ചിരിക്കുന്നതും വീഡിയോയിൽ കാണാം.
Comments