ആലപ്പുഴ: ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി- ഒന്നാണ് ജാമ്യാപേക്ഷതള്ളിയത്. അതിക്രൂരമായി നിരപരാധിയായ ഒരു വ്യക്തിയെ കൊലപ്പെടുത്തിയ പ്രതികൾ നിയമത്തിന്റെ യാതൊരു ഇളവും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
സമാന സ്വഭാവമുള്ള ഷാൻ കൊലപാതകക്കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം ലഭിക്കണമെന്നുള്ള വാദം പ്രതിഭാഗം ഉയർത്തി. എന്നാൽ ഷാനിന്റെ കൊലപാതകമല്ല ഈ കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജില്ലയിലെ പ്രധാന ആർഎസ്എസ് കാര്യകർത്താക്കളെ വധിക്കാൻ പ്രതികൾ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതികളായ അനൂപ്, മുഹമ്മദ് അസ്ലാം, ജസീബ് രാജ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർനാസ് അഷറഫ് എന്നിവർ കൊല ചെയ്യപ്പെടേണ്ടവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ചുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. ഇതേ തുടർന്ന് ജാമ്യം നിഷേധിക്കുകയായിരുന്നു.
















Comments