വാഷിംഗ്ടൺ : 12,000 ജീവനക്കാരെ കൂടി പിരിച്ചു വിടുമെന്ന് അറിയിച്ച് ഗൂഗിൾ. യുഎസിലുളള ഗൂഗിൾ ജീവനക്കാർക്ക് മെയിൽ ലഭിച്ചു. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇത് വരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഉൽപാദന മേഖലകളിലെ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനെടുത്തതെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അരിയിച്ചത്. ഏത് വിഭാഗത്തെയാണ് പിരിച്ചു വിടൽ ബാധിക്കുകയെന്നത് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
സിഇഒ അയച്ച മെയിലിൽ ജീവനക്കാർക്ക് നൽകാനുദ്ദേശിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് 60 ദിവസ കാലയളവിൽ നോട്ടീസ് പീരിഡ് നൽകും. ഗൂഗിൾ 16 ആഴ്ചയിൽ ശമ്പളം നൽകും. അർഹതയുള്ള ജീവനക്കാർക്ക് ബോണസും മറ്റ് ആരോഗ്യചികിത്സ ആനുകൂല്യങ്ങളും നൽകുമെന്ന് ഗൂഗിൾ സിഇഒ അറിയിച്ചു.
മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ പിരിച്ചു വിടുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഗൂഗിളും വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് മെറ്റയും ട്വിറ്ററും ആയിരം തൊഴിലാളികളെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇലോൺ മസ്‌ക് ട്വിറ്ററിന്റെ അധികാര സ്ഥാനമേറ്റതിന് തൊട്ടു പിന്നാലെ കമ്പനിയിലെ പകുതിയോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. നിലവിൽ കമ്പനിയിൽ 2,000 തൊഴിലാളികൾ മാത്രമാണുള്ളത്.
Comments