ജമ്മുകശ്മീർ : കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കി. കുൽഗാമിലെ പ്രധാന നഗരമായ ദംഹൽ ഹഞ്ചി പോറയിൽ ഭീകര സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കിയത്.
സിആർപിഎഫിന്റെ പതിനെട്ടാം ബെറ്റാലിയനും രാഷ്‌ട്രിയ റൈഫിൾസും ഉൾപ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. പ്രദേശത്ത് അതീവ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതായി കുൽഗാം പോലീസും അറിയിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് അതിർത്തി മേഖലകളിൽ ഇതിനോടകം കർശന സുരക്ഷ ഏർപ്പെടിത്തിയിട്ടുണ്ട്. സംശയം തോന്നിക്കുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
















Comments