ഷിംല: മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഷിംലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണവകുപ്പ് അടുത്ത 2-3 ദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച പ്രവചിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചത്. ഈ മാസം 26 വരെ ഈ മേഖലയിൽ മഞ്ഞുവീഴ്ച തുടരുമെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ലാഹൗൾ-സ്പിതി, ചമ്പ, കാംഗ്ര, മണ്ഡി,കുളു, കിന്നൗർ, സിർമൗർ, ഷിംല എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായി. കുളു, ലാഹൗൾ-സ്പിതി, ഷിംല എന്നിവിടങ്ങളിൽ ഇപ്പോഴും മഞ്ഞുവീഴ്ച തുടരുകയാണ്.
അതേസമയം വിനോദസഞ്ചാര നിരക്കുകളിൽ 40 ശതമാനം ഇളവ് സഞ്ചാരികൾക്ക് നൽകാൻ ഹിമാചൽപ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച പ്രദേശത്ത് സൗകര്യങ്ങൾ ഒരുക്കാൻ ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് നൽകി. കൂടാതെ ടൂറിസം അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സഞ്ചാരികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
















Comments