കോഴിക്കോട്: ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട ഹൈക്കോടതിക്കെതിരെ ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗം. നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേൽ ഹൈക്കോടതി കാണിക്കുന്ന അമിതമായ താൽപര്യം വിവേചനപരമാണെന്ന് സോളിഡാരിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ധൃതിയിൽ വിധി നടപ്പാക്കുന്നതിന് പിന്നിൽ കോടതിക്കുള്ള താൽപര്യങ്ങൾ ന്യായമായും സംശയിക്കേണ്ടതാണെന്ന് സംഘടന ആരോപിച്ചു. ഹർത്താലിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു. അതിനു പുറമെ കെഎസ്ആർടിസി ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്റെ വിശദാംശങ്ങൾ ഇത് വരെ സമർപ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ടുകെട്ടുന്നത് ന്യായമല്ലെന്നും സോളിഡാറ്റി പറഞ്ഞു. ഒരു ഹർത്താലിന്റെ തുടർ നടപടിയായി വീട് ജപ്തിയും സ്വത്ത് കണ്ടുകെട്ടലും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സംഭവിക്കുന്നത്. കോടതിയുടെ ഇടപെടലിന്റെ വിവേചന പരതയാണ് വെളിവാക്കുന്നതെന്നും സോളിഡാരിറ്റിയുടെ പ്രസ്താവനയിൽ ആരോപിക്കുന്നു.
ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നൽകിയിരുന്ന സമയം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ചിരുന്നു. ജപ്തി നടപടികൾ വൈകിച്ചതിൽ സർക്കാരിനെ കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. തുടർന്നാണ് ജപ്തി നടപടികൾ രണ്ട് ദിവസംകൊണ്ട് പൂർത്തിയാക്കി റിപ്പോർട്ട് കൈമാറാൻ
Comments