ലണ്ടൻ: ലോകത്തിലെ ശക്തനായ ഭരണാധികാരികളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗവും നിയനിർമ്മാതാവുമായ ലോർഡ് കരൺ ബിലിമോറിയ. ‘ബാല്യത്തിൽ ഗുജറാത്തിലെ റെയിൽവേ സ്റ്റേഷനിൽ പിതാവിന്റെ ചായക്കടയിൽ ചായ വിറ്റു. ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളാണ് നരേന്ദ്ര മോദി’ എന്നാണ് ബിലിമോറിയുടെ പരാമർശം.
ഇന്ത്യയ്ക്ക് ജി20-യുടെ അദ്ധ്യക്ഷ സ്ഥാനമുണ്ട്. അടുത്ത 25 വർഷത്തിനുള്ളിൽ 32 ബില്യൺ യുഎസ് ഡോളർ മൊത്ത വരുമാനം ഉണ്ടാകുമെന്നും ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറാനുള്ള ശക്തിയും ബുദ്ധിയും ഭാരതത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദശകങ്ങളിൽ യുകെ അവരുടെ ഏറ്റവും വിശ്വസ്ത പങ്കാളിയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായെന്നും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന വർഷങ്ങളിൽ കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ കഴിയട്ടെന്നും അദ്ദേഹം ആശംസിച്ചു. യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം സംബന്ധിച്ച സംവാദത്തിൽ സംസാരിക്കുകവേയാണ് അദ്ദേഹത്തിന്റെ പരാമർശം.
Comments