അഗർത്തല: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തലസ്ഥാനമായ അഗർത്തലയിൽ ഫ്ളാഗ് മാർച്ച് നടത്തി കേന്ദ്രസേന. മഹാരാജ ബീർ ബിക്രം വിമാനത്താവളത്തിൽ മുതൽ അഗർത്തലയിലെ ഗുർജാബസ്തി വരെയായിരുന്നു മാർച്ച്. വ്യാഴാഴ്ച സംസ്ഥാന പോലീസും സിഎപിഎഫും സംയുക്തമായി മാർച്ച് നടത്തിയിരുന്നു.
പൊതു ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം
പകരുന്നതിനായാണ് ഫ്‌ളാഗ് മാർച്ച് നടത്തിയതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡ്പിഒ) ഉദ്യോഗസ്ഥനുമായ പരമിതാ പാണ്ഡ്യ പറഞ്ഞു. പോലീസ് സേന അവർക്കെപ്പാമാണെന്നുള്ള ഉറപ്പ് വരുത്തുന്നതിന് കൂടിയായിരുന്നു ഫ്‌ളാഗ് മാർച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രെബുവരി 16-ന് ത്രിപുരയിലും നാഗാലാൻഡ് മണിപ്പൂർ സംസ്ഥാനങ്ങളിൽ ഫ്രെബുവരി 27-നും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് രണ്ടിന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും.
Comments