ന്യൂഡൽഹി: പുരാതനമായ മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് രാഷ്‌ട്രത്തെ മുന്നോട്ട് നയിക്കണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ നടന്ന എൻസിസി ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ മാതൃകപരമായ പ്രകടനം രാജ്യത്തിന്റെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. പഴമയുടെയും പാരമ്പര്യത്തിന്റെയും നിലയും വിലയും ഉയർത്തുന്നത് ആവശ്യമാണ്. അതിനായി പുത്തൻ വഴികളും ആശയങ്ങളും വികസിപ്പിച്ചെടുക്കേണ്ടത് യുവതലമുറയാണെന്നും അദ്ദേഹം പറഞ്ഞു.
കാലം മാറിയാലും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവുമായുള്ള ബന്ധം നിലനിർത്തേണ്ടത് അത്യന്താപേക്ഷികമാണെന്ന് മന്ത്രി പറഞ്ഞു. സംസ്‌കാരവും പാരമ്പര്യവും ഒരുപോലെ കൂട്ടിയോജിപ്പിച്ചുള്ള ഇന്ത്യയെയാണ് പടുത്തുയർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. യുദ്ധത്തിന്റേതായ സാഹചര്യം വന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങളും സൈന്യത്തിന് പിന്നിൽ അണിനിരക്കും. ഇതാണ് നിരവധി യുദ്ധങ്ങളിൽ നമ്മൾ വിജയം കൈവരിക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 75 വർഷത്തെ എൻസിസി കേഡറ്റുകളുടെ ഫോട്ടോ ഗ്രാഫുകളും നേട്ടങ്ങളും വിവരിക്കുന്ന പ്രദർശിനി ‘ഹാൾ ഓഫ് ഫെയിം’ അദ്ദേഹം സന്ദർശിച്ചു.
















Comments