ഇടുക്കി: മൂന്ന് വയസുകാരൻ പരിഹസിച്ചെന്നാരോപിച്ച് മാതാപിതാക്കളെ ക്രൂരമായി ആക്രമിച്ച് യുവാക്കൾ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻപിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മുണ്ടക്കയം സ്വദേശികളായ ഷാഹുൽ രഷീദ്, കെആർ രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി.ശശി എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്റെ അച്ഛനെ ഉച്ചത്തിൽ വിളിച്ചത് കേട്ട യുവാക്കൾ അവര പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.കുഞ്ഞിന്റെ അമ്മയുമായി തർക്കിച്ച യുവാക്കൾ ഹെൽമറ്റ് കൊണ്ട് തലയ്‌ക്കടിക്കുകയയിരുന്നു. തടയാൻ ചെന്ന ഭർത്താവിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിച്ചതിന് പിന്നാലെയാണ് പോലീസ് സംഭവ അറിഞ്ഞത്. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർ വിവിധ കേസുകളിൽ പ്രതികളാണ്. പ്രതികളിൽ ഒരാൾ പോക്‌സോ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ട് പേർക്കെതിരെ ലഹരിമരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
















Comments