ന്യൂഡൽഹി : ഇന്ത്യയ്‌ക്ക് ലഭിച്ച ജി20 അദ്ധ്യക്ഷ പദവിയെ അഭിനന്ദിച്ച് ഇന്ത്യയിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സാണ്ടർ എല്ലിസ്. പുതിയതും ആധുനികവുമായ ഇന്ത്യയെ തുറന്നുകാട്ടുന്നതിനും ലോകത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിനും മികച്ച അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു അവസരം ഇന്ത്യയ്‌ക്ക് ലഭിച്ചതിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങളുമായി സംവദിക്കാനുളള ഇന്ത്യയുടെ കഴിവ് വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
ലോകത്തിലെ തകർച്ച നേരിടുന്ന രാജ്യങ്ങളെ കുറിച്ച് ധാരണ വരുത്തുന്നതിലും ഏകോപിപ്പിച്ച് കൊണ്ട് പോകുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ഇന്ത്യയ്‌ക്ക് അസാധ്യ കഴിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പരിഹാരം കാണാൻ ശ്രമിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഒന്നാണ് വികസനം. സാങ്കേതിക വിദ്യയുടെ ഉയർച്ചയും ഭാവിയും വികസനത്തിന്റെ അടിത്തറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജി20-യിൽ ഇന്ത്യയുടെ അജണ്ട ‘ഉൾപ്പെടുത്തൽ, അഭിലാഷം, പ്രവർത്തന അധിഷ്ഠിതം’ എന്നിവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2022 ഡിസംബർ 1-മുതൽ 2023 നവംബർ 30-വരെയായിരിക്കും ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക.
















Comments