ന്യൂഡൽഹി: നിലവാരമില്ലാത്ത മരുന്നുകൾ എത്രയും വേഗം ഒഴിവാക്കണമെന്ന്
ലോകാരോഗ്യ സംഘടന. മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം മരുന്നുകൾ പുറത്തിറക്കുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
നിരവധി ശിശുമരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കർശന നിർദ്ദേശം ഡബ്ല്യുഎച്ച്ഒ നൽകിയത്. ഗാംബിയ,ഇൻഡോനേഷിയ, ഉസ്ബെസ്കിസ്താൻ എന്നീ രാജ്യങ്ങളിലാണ് ചുമയ്ക്കുള്ള സിറപ്പ് ഉപയോഗിച്ച് കുഞ്ഞുങ്ങൾ മരണപ്പെട്ടത്.
ഈ രാജ്യങ്ങളിൽ ഉപയോഗിച്ച സിറപ്പുകളിൽ ഡൈ എത്തലിൻ ഗ്ലൈക്കോൾ
അമിതമായിരുന്നു. ഇതാണ് ശിശു മരണങ്ങൾ വർദ്ധിക്കാൻ കാരണമായത്. സെനഗൾ, കംബോഡിയ, ഫിലിപ്പിയൻ തുടങ്ങിയ രാജ്യങ്ങളിലും ഈ സിറപ്പ് വില്പനയ്ക്കുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കൂടാതെ, ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുന്നതിന് മുമ്പ് ഇതിനെതിരെ 194 അംഗരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദ്ദേശം നൽകി.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിൾക്ക് ഇത്രയും ഗുരുതരമായ മരുന്നുകൾ നൽകുന്നതിനെ കുറിച്ചും ഡബ്ല്യുഎച്ച്ഒ അപലപിച്ചു. കൂടാതെ, ഈ സിറപ്പുകൾ ചെറിയൊരു അളവിൽപോലും കുട്ടികൾക്ക് നൽകുന്നത് അപകടത്തിലേക്കാകും വഴിവെക്കുന്നതെന്നും പറഞ്ഞു.
നിലവാരമില്ലാത്ത മരുന്ന് ഉല്പന്നങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരീക്കണം. ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് മാത്രം മരുന്ന് വാങ്ങണം. അംഗികാരമില്ലാത്ത നിർമ്മാണ കമ്പനികൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മേൽപറഞ്ഞ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകി.
Comments