സുരക്ഷ വർദ്ധിപ്പിക്കണം , അസൂയകൊണ്ട് നിങ്ങളെ കൊല്ലാൻ പദ്ധതിയിട്ടിരിക്കുന്ന ഒരു കൂട്ടം സിനിമാ നിർമ്മാതാക്കൾ ഇന്ത്യയിലുണ്ട് ; രാജമൗലിയോട് രാം ഗോപാൽ വർമ്മയുടെ നിർദേശം

Published by
Janam Web Desk

ന്യൂഡൽഹി : സംവിധായകൻ എസ്എസ് രാജമൗലിയുടെ സുരക്ഷ വദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ . എസ്എസ് രാജമൗലിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളിലും സന്തോഷം അറിയിച്ചതിനൊപ്പമാണ് രാം ഗോപാൽ വർമ്മ സുരക്ഷ വർദ്ധിപ്പിക്കാൻ അഭ്യർത്ഥിച്ചത്. അസൂയകൊണ്ട് നിങ്ങളെ കൊല്ലാൻ പദ്ധതിയിട്ടിരിക്കുന്ന ഒരു കൂട്ടം സിനിമാ നിർമ്മാതാക്കൾ ഇന്ത്യയിലുണ്ട് അതിൽ താനും അംഗമാണെന്നാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.

“സർ @ssrajamouli, ദയവായി നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുക, കാരണം ശുദ്ധ അസൂയകൊണ്ട് നിങ്ങളെ കൊല്ലാൻ ഒരു കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമാ നിർമ്മാതാക്കൾ ഇന്ത്യയിലുണ്ട്, അതിൽ ഞാനും ഒരു ഭാഗമാണ് .. ആം 4 ഡ്രിങ്ക്സ് ഡൗൺ (sic).” – ഇത്തരത്തിലാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.

ജയിംസ് കാമറൂണുമൊത്തുള്ള രാജമൗലിയുടെ വീഡിയോ പങ്ക് വച്ച രാംഗോപാൽ വർമ്മ ഇത് ഇന്ത്യയിലെ ഓരോ സംവിധായകരും സ്വപ്നം കാണുന്ന മുഹൂർത്തമാണെന്നും വ്യക്തമാക്കി. രാജമൗലി സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത നിമിഷങ്ങളിലൂടെയാണ് കടന്നു പോയതെന്നും ഇന്ത്യയിലെ മികച്ച സംവിധായകർ വരച്ചുവെച്ച രേഖ താങ്കൾ ലംഘിച്ചുവെച്ചും ചൂണ്ടിക്കാട്ടിയാണ് രാം ​ഗോപാലിന്റെ ഭീഷണി.

ഷോലെ സിനിമ സംവിധായകൻ രമേഷ് സിപ്പിയേയും ആദിത്യ ചോപ്ര, കരൺ ജോഹർ തുടങ്ങി ബൻസാലിമാരെയും താങ്കൾ മറികടന്നു. അതിൽ ഒരു വിഭാ​ഗം സംവിധായകൻ അസൂയപ്പെടുന്നുവെന്നും താനും അതിലൊരാളാണെന്നും രാം ​ഗോപാൽ പറഞ്ഞു

Share
Leave a Comment