ന്യൂഡൽഹി: ട്വിറ്ററിൽ തിരിച്ചെത്തി നടി കങ്കണ റണാവത്ത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ട്വിറ്ററിൽ തിരിച്ചെത്തുന്നത്. ഹെലോ എവരിവൺ, ഇവിടേക്ക് തിരിച്ചെത്തിയതിൽ സന്തോഷം എന്ന ട്വീറ്റുമായാണ് നടിയുടെ മടങ്ങിവരവ്.
തൊട്ടുപിന്നാലെ കങ്കണയുടെ വരാനിരിക്കുന്ന ചിത്രമായ എമർജൻസിയുടെ വിശേഷങ്ങളും താരം പങ്കുവച്ചു. ഷൂട്ടിംഗ് അവസാനിച്ചുവെന്നും ഒക്ടോബർ 20ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നും അവർ വ്യക്തമാക്കി.
മെയ് 2021ലായിരുന്നു കങ്കണയ്ക്ക് ട്വിറ്റർ അക്കൗണ്ട് നഷ്ടപ്പെട്ടത്. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു.
Comments