റിപ്പബ്ലിക് ദിനം; ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ; ഭീകരവാദി ആയതിൽ ഖേദിക്കുന്നതായി ഷെർ ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനം; ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ; ഭീകരവാദി ആയതിൽ ഖേദിക്കുന്നതായി ഷെർ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2023, 10:32 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സെഗ്ഡി ഗ്രാമത്തിലാണ് സംഭവം. പാക് ഭീകര സംഘടന ആയ ഹർക്കത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്ലാമിയിൽ സജീവമായിരുന്ന ഷെർ ഖാനാണ് വീട്ടിൽ പതാക ഉയർത്തിയത്.

1998 മുതൽ 2006 വരെ ഭീകരവാദ സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷെർ ഖാൻ. തുടർന്ന് 2006-ലാണ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്. പാക് ഭീകരർ തന്നെ 20-ാം വയസ്സിൽ തട്ടിക്കൊണ്ട് പോയതാണെന്നും ഷെർ ഖാൻ വ്യക്തമാക്കിയിയരുന്നു. അതിക്രൂരമായ പീഡനങ്ങളായിരുന്നു പാകിസ്താനിൽ താൻ അനുഭവിച്ചതെന്നും ഇയാൾ പറഞ്ഞു. പിന്നീട് ഇതിൽ മനംനൊന്ത് പാക് ഭീകരരിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്നും ഷെർ ഖാൻ കൂട്ടിച്ചേർത്തു.

2006-ൽ കശ്മീർ അതിർത്തിയിൽ വെച്ചായിരുന്നു ഇയാൾ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. പിന്നീട് ഇയാളെ ജയിലിടയ്‌ക്കുകയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ തന്നെയും തന്റെ കുടുംബത്തെയും തകർത്തതായി ഷെർ ഖാൻ പറയുന്നു. ഭീകരരായി കഴിഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അയാൾ പറഞ്ഞു.

ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വേളയിലായിരുന്നു ഷെർ ഖാന്റെ ഒന്നാം വിവാഹം. എന്നാൽ വൈകാതെ ബന്ധം ശിഥിലമായെന്നും ഖാൻ സൂചിപ്പിച്ചു. നിലവിൽ രണ്ടാം ഭാര്യയ്‌ക്കും പെൺമക്കൾക്കുമൊപ്പമാണ് ഇയാൾ കഴിയുന്നത്. ആദ്യമായാണ് വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്നതെന്ന് ഷെർ ഖാൻ പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്നുള്ള റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഗൾ മൈതാനാത്ത് എത്തിയിരുന്നതായും ഖാൻ പറഞ്ഞു.

Tags: Jammu KashmirTricolourKishtwarRepublic Day 2023
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies