ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉത്തർപ്രദേശ് ഒരുക്കിയ ടാബ്ലോ അയോദ്ധ്യയുടെ സംസ്‌കാരിക ചൈതന്യത്തിന്റെ നേർകാഴ്ചയായി. 74-ാം മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കർത്തവ്യപഥിൽ അയോദ്ധ്യയിൽ നടക്കുന്ന ദീപോത്സവമാണ് നിശ്ചല ദൃശ്യമായി ഒരുക്കിയത്. 2017- മുതൽ ഉത്തർപ്രദേശ് സർവ്വ പ്രൗഢിയൊടും കൂടിയാണ് ദീപോത്സവ് ആഘോഷിക്കുന്നത്.
ദീപോത്സവത്തിന്റെ ഭാഗമായി 2017-ൽ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. 2022-ൽ ഉത്തർപ്രദേശ് തന്നെ ഈ റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു. 15-ലക്ഷം ദീപങ്ങളാണ് അലങ്കാരത്തിനായി അന്ന് ഉപയോഗിച്ചത്.
ദീപോത്സവത്തിന്റെ ദിനങ്ങളിൽ സരയു ആരതി പ്രധാന ചടങ്ങാണ്. കൂടാതെ അയോദ്ധ്യയിലെ എല്ലാം ക്ഷേത്രങ്ങളും ദീപങ്ങളാൽ അലങ്കരിക്കും. ശ്രീരാമന്റെ അയോദ്ധ്യയുടെ ചൈതന്യം വീണ്ടെടുക്കുകയാണ് ദീപോത്സവത്തിലൂടെ. ലോകമെമ്പാടുമുള്ള വിശ്വസികൾ അയോദ്ധ്യയുടെ തിരിച്ചു വരവ് ഏറെ ആകാംക്ഷയൊടെയാണ് നോക്കികാണുന്നത്.
Comments