ന്യൂഡൽഹി: യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്നും വിമാനം പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റിന് പത്ത് ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ വിമാനത്തിൽ ബോർഡിംഗ് പാസെടുത്ത അമ്പതിലധികം യാത്രക്കാരെ ഒഴിവാക്കിയ സംഭവത്തിലാണ് നടപടി. ജനുവരി ഒമ്പതിനായിരുന്നു വിചിത്രമായ സംഭവം നടന്നത്.
55 യാത്രക്കാരെയായിരുന്നു ഗോ ഫസ്റ്റ് വിമാനം കയറ്റാതെ പറന്നത്. ബോർഡിംഗ് പാസെടുത്തതിന് ശേഷമായിരുന്നു യാത്രക്കാരെ മറന്ന് വിമാനം പോയത് എന്നുള്ളത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇവരുടെ ലഗേജുകൾ വിമാനത്തിലുണ്ടായിരുന്നു. ഇവ ഡൽഹിയിലെത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഗോഫസ്റ്റിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി. തുടർന്ന് ജനുവരി 25നായിരുന്നു എയർലൈൻ അധികൃതർ ഇതിന് മറുപടി നൽകിയത്. ആശയവിനിമയത്തിൽ വന്ന തകരാറാണ് സംഭവത്തിന് കാരണമായതെന്നായിരുന്നു ഗോഫസ്റ്റിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഡിജിസിഎ 10 ലക്ഷം രൂപ പിഴയിട്ടത്.
Comments