ന്യൂഡൽഹി: ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം പുറത്ത്. ഇന്ത്യ ടുഡേയും സിവോട്ടർ മൂഡ് ഓഫ് ദി നേഷനും സംയുക്തമായി നടത്തിയ സർവേയിലാണ് 284-ലധികം സീറ്റുകൾ ബിജെപിക്ക് മാത്രം ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. കോൺഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിക്കിലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന് വെറും 68- സീറ്റും മറ്റ് പ്രാദേശിക പാർട്ടികൾളെല്ലാം കൂടി 191-സീറ്റ് ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നു. ഒപ്പം മികച്ച മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരഞ്ഞെടുക്കപ്പെട്ടു. സർവേയിൽ പങ്കെടുത്ത 72-ശതമാനം പേരും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
യോഗി ആദിത്യനാഥിന് 39.1 ശതമാനം ജനസ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ജനസ്വീകാര്യതയ്‌ക്കൊപ്പം പ്രവർത്തനങ്ങളും സർവയിലൂടെ വിലയിരുത്തുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ ജനപിന്തുണ വർദ്ധിച്ചുവരികയാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഡൽഹി മുഖ്യമന്ത്രി കേജരിവാളിന്റെ ജനപ്രീതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022- ആഗസ്റ്റിനെ അപേക്ഷിച്ച് ഡൽഹി മുഖ്യമന്ത്രിയുടെ സ്വീകാര്യതയിൽ 6- ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments