ലക്നൗ : പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇറക്കി. എയർ ഏഷ്യയുടെ കൊൽക്കത്ത-ലക്നൗ വിമാനമാണ് ഇറക്കിയത്. യാത്രക്കാർ ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
170 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് സംഭവത്തെ തുടർന്ന് തിരികെ മടങ്ങിയത്.യാത്രക്കാർ വിമാനത്തിൽ നിന്ന് തിരികെ ഇറങ്ങുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പക്ഷി ഇടിച്ച് വിമാനം അടിയന്തിരമായി ഇറക്കുന്ന സാഹചര്യം വർദ്ധിച്ചുവരികയാണഈ മാസം പാരീസിലേക്ക് പോയ വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലിറക്കിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം വഴി തിരിച്ചു വിടുന്നതും പക്ഷികൾ ഇടിച്ചു കയറുന്നതും പതിവ് സംഭവമാണ്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല.
















Comments