ലോക ശ്രദ്ധ പിടിച്ചുപറ്റി എസ് എസ് രാജമൗലിയുടെ ആർ ആർ ആർ. ജപ്പാനിലെ തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടിരിക്കുയാണ് ജൂനിയർ എൻടിആറും രാംചരണും തകർത്തഭിനയിച്ച ചിത്രം. രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ജപ്പാൻ സിനിമാ പ്രേമികൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു സിനിമ 100 ദിവസം പിന്നിടുന്നത് അതിശയമാണ്. 175- ദിവസം ആകുന്നത് അതിലും വലിയകാര്യമാണെന്നാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചത്.
ജപ്പാനിൽ ഒക്ടോബർ 21-ന് റിലീസ് ചെയ്ത ആർആർആർ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. 23.5 കോടി രൂപയുമായാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതിന് മുൻപ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് രജനികാന്തിന്റെ മുത്ത് എന്ന സിനിമയാണ്.
അതേസമയം, ചിത്രത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകരും പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളും സംവിധായകരും വാനോളമാണ് പുകഴ്‌ത്തിയത്. കൂടാതെ, സിനിമയിൽ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു.. എന്ന ഗാനത്തിന് ഓസ്‌കർ നോമിനേഷനും ലഭിച്ചത് രാജ്യത്തിന് അഭിമാനമാണ്.
Back in those days, a film running for 100days, 175 days etc was a big thing. The business structure changed over time…Gone are those fond memories…
But the Japanese fans are making us relive the joy ❤️❤️
Love you Japan… Arigato Gozaimasu…🙏🏽🙏🏽 #RRRinJapan #RRRMovie pic.twitter.com/bLVeSstyIa
— rajamouli ss (@ssrajamouli) January 28, 2023
Comments