കൊച്ചി : ഷാർജയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് അടിയന്തരമായി ഇറക്കാൻ തീരുമാനിച്ചത്.
വിമാനത്താവളത്തിൽ രാത്രി 8-ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്ന് 8.26 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വക്താവ് അറിയിച്ചു. റൺവേകളൊന്നും തടഞ്ഞിട്ടില്ലെന്നും വിമാനങ്ങളൊന്നും തിരിച്ച് അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 8.36 ന് അടിയന്തരാവസ്ഥ പിൻവലിക്കുകയും പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 193 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
















Comments