ബംഗളുരു: രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് സിദ്ധരാമയ്യയോട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിബിസി ഡോക്യുമെന്ററിെയെ കുറിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യാഥാർത്ഥ്യം മാത്രം മനസിലാക്കി ബിബിസി ഡോക്യുമെന്ററിയെ സിദ്ധരാമയ്യ പൂർണമായും എതിർക്കണമെന്നും, വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ളവരാണെങ്കിലും രാജ്യത്തിന്റെ അഭിമാനം കാത്ത് സൂക്ഷിക്കണമെന്നും ബൊമ്മെ വ്യക്തമാക്കി. സത്യങ്ങളെ വളച്ചൊടിച്ച ഒരു ഡോക്യുമെന്ററിയെ രാജ്യം സംരക്ഷിക്കേണ്ടതില്ല. അതിനെ ശക്തമായി എതിർക്കുകയാണ് വേണ്ടതെന്നും ബൊമ്മെ കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ബൊമ്മെയുടെ പ്രതികരണം.
വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ബിബിസി ഡോക്യുമെന്ററി ജനുവരി ആദ്യവാരമാണ് പ്രദർശിപ്പിച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ മുൻ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി ഡോക്യുമെന്ററിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ പരാമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നാണ് അനിൽ പറഞ്ഞത്.
















Comments